ചെന്നൈ: ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ കമൽഹാസൻ. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തുന്ന അപകടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമൽ ചിത്രമായ "ഇന്ത്യൻ-2' ന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചായിരുന്നു അപകടം. റിപ്പോർട്ട്. സംഭവത്തിൽ പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ചിത്രീകരണത്തിനായി എത്തിച്ച കൂറ്റൻ ക്രെയിൻ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്. സംവിധായകൻ ഷങ്കറിനും ഗുരുതര പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കാലിനു നിരവധി ഒടിവുകളേറ്റ നിലയിലാണ് ഷങ്കറിനെ ആശുപത്രിയിൽ എത്തിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ.
ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി കമൽഹാസൻ
02:21 AM Feb 20, 2020 | Deepika.com