തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസിലും അഡ്മിഷനിലും സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റു സംവരണേതര വിഭാഗങ്ങൾക്കുമായി അനുവദിച്ചു നൽകിയ 10 ശതമാനം സാന്പത്തിക സംവരണം (ഇക്കണോമിക്കലി വീക്കർ സെക്ഷൻ-ഇഡബ്ള്യുഎസ്) ലഭിക്കുന്നതിന്, അപേക്ഷകൾക്കും സർട്ടിഫിക്കറ്റിനുമായുള്ള ഓണ്‍ലൈൻ സംവിധാനം ഇതുവരെ പൂർത്തിയാകായിട്ടില്ല.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിവേദനം സഭാ പ്രതിനിധികൾ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനു സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, ഓഫ്ലൈനായി അപേക്ഷകൾ സ്വീകരിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചിട്ടുണ്ട്.
ഇഡബ്ള്യുഎസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ ഒൗദ്യോഗിക മാതൃക തയാറായിട്ടില്ല. ഇതിനാൽ വെള്ളപേപ്പറിൽ അപേക്ഷകൾ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. അപേക്ഷയുടെ മാതൃകയും സർക്കാർ പുറത്തിറക്കി.
ഇഡബ്ള്യുഎസ് അപേക്ഷാഫോം ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം...
EWS Application Form Download
ഇഡബ്ള്യുഎസ് സർട്ടിഫിക്കറ്റ് അപേക്ഷാഫോം ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം
12:01 AM Feb 20, 2020 | Deepika.com