ജി​എ​സ്ടി 21-ാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ഭ്രാ​ന്ത്: സു​ബ്ര​മ​ഹ്ണ്യ​ൻ സ്വാ​മി

07:46 PM Feb 19, 2020 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ നി​കു​തി പ​രി​ഷ്കാ​ര​മാ​യ ജി​എ​സ്ടി​യെ 21-ാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ഭ്രാ​ന്തെ​ന്നു വി​ശേ​ഷി​പ്പി​ച്ചു ബി​ജെ​പി നേ​താ​വ് സു​ബ്ര​മ​ഹ്ണ്യ​ൻ സ്വാ​മി. ഹൈ​ദ​രാ​ബാ​ദി​ലെ പ്രാ​ഗ്നാ ഭാ​ര​തി സം​ഘ​ടി​പ്പി​ച്ച "ഇ​ന്ത്യ ഇ​ക്ക​ണോ​മി​ക് സൂ​പ്പ​ർ പ​വ​ർ 2030’ എ​ന്ന സെ​മി​നാ​റി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​യാ​യി​രു​ന്നു സ്വാ​മി.

പു​തി​യ നി​കു​തി സ​ന്പ്ര​ദാ​യ​മാ​യ ജി​എ​സ്ടി വ​ള​രെ സ​ങ്കീ​ർ​ണ​ത നി​റ​ഞ്ഞ​താ​ണ്. ഏ​തു ഫോം ​എ​ങ്ങ​നെ പൂ​രി​പ്പി​ക്ക​ണ​മെ​ന്നു പ​ല​ർ​ക്കും അ​റി​യി​ല്ല. രാ​ജ്യ​ത്തെ ഗ്രാ​മ​ങ്ങ​ളി​ൽ ഇ​ത് അപ്‌ലോഡ് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മി​ല്ല. രാ​ജ​സ്ഥാ​നി​ലെ ഒ​രു ക​ർ​ഷ​ക​ൻ എ​ന്നോ​ടു പ​രാ​തി​പ്പെ​ട്ട​തു ഞ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി​യി​ല്ലെ​ന്നും പി​ന്നെ​ങ്ങ​നെ ജി​എ​സ്ടി അപ്‌ലോഡ് ചെ​യ്യു​മെ​ന്നു​മാ​ണ്. നി​ങ്ങ​ളു​ടെ ത​ല​യി​ൽ വി​വ​ര​ങ്ങ​ൾ അപ്‌ലോഡ് ചെ​യ്യൂ, എ​ന്നി​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യോ​ടു നേ​രി​ട്ടു​പോ​യി പ​റ​യൂ എ​ന്നു ഞാ​ൻ പ​റ​ഞ്ഞു- ജി​എ​സ്ടി​യെ പ​രി​ഹ​സി​ച്ച് സ്വാ​മി പ​റ​ഞ്ഞു.

പ്ര​തി​വ​ർ​ഷം 10 ശ​ത​മാ​നം വ​ള​ർ​ച്ചാ നി​ര​ക്ക് കൈ​വ​രി​ച്ചാ​ൽ 2030 ആ​കു​ന്പോ​ഴേ​ക്കും ഇ​ന്ത്യ​യ്ക്ക് വ​ലി​യ സാ​ന്പ​ത്തി​ക ശ​ക്തി​യാ​യി മാ​റാ​ൻ ക​ഴി​യു​മെ​ന്നു സ്വാ​മി പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി പി.​വി.​ന​ര​സിം​ഹ​റാ​വു​വി​ന്‍റെ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളെ പു​ക​ഴ്ത്തി​യ സു​ബ്ര​മ​ഹ്ണ്യ​ൻ സ്വാ​മി റാ​വു​വി​ന് ഭാ​ര​ത​ര​ത്ന ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ന​ര​സിം​ഹ​റാ​വു കൊ​ണ്ടു വ​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു പ​ടി​പോ​ലും മു​ന്നോ​ട്ടു പോ​കാ​ൻ രാ​ജ്യ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.