തൊടുപുഴ: കിടപ്പുമുറിയിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന നിർമലാസിറ്റി സ്വദേശി മനു തോമസിനെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
പണി പൂർത്തിയായി വരുന്ന വീട്ടിൽ ഗ്രോ ബാഗുകളിലാണു മനു കഞ്ചാവ് വളർത്തിയത്. വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി എക്സൈസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കിടപ്പുമുറിയിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷി; കട്ടപ്പനയിൽ യുവാവ് അറസ്റ്റിൽ
06:21 PM Feb 19, 2020 | Deepika.com