ക​ള്ള​വോ​ട്ടും ഇ​ര​ട്ട​വോ​ട്ടും ത​ട​യും; വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ്-​ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ ഉ​ട​ൻ

05:45 PM Feb 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ര​ട്ട​വോ​ട്ട്, ക​ള്ള​വോ​ട്ട് എ​ന്നി​വ ത​ട​യാ​നും വോ​ട്ട​ർ പ​ട്ടി​ക കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണു നീ​ക്ക​മെ​ന്നാ​ണു സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ആ​ധാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് അ​ധി​കാ​രം ന​ൽ​കാ​ൻ ആ​ധാ​ർ നി​യ​മ​ത്തി​ലും ഭേ​ദ​ഗ​തി വ​രു​ത്തേ​ണ്ട​തു​ണ്ട്. ഭേ​ദ​ഗ​തി​യു​ടെ ക​ര​ട് ഉ​ട​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ഷ്ക​ര​ണ​ത്തി​നാ​യി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കു 2015-ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നീ​ക്ക​മാ​രം​ഭി​ച്ച​ത്. 32 കോ​ടി​യോ​ളം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചെ​ങ്കി​ലും പ​ദ്ധ​തി പി​ന്നീ​ട് ഉ​പേ​ക്ഷി​ച്ചു. സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യാ​യി​രു​ന്നു ഇ​തി​നു കാ​ര​ണം.

എ​ന്നാ​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​മെ​ന്ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ പ​ദ്ധ​തി വീ​ണ്ടും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കേ​ന്ദ്ര സ​ർ​ക്കാ​രും ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.