പ​ശു​വി​ന്‍റെ ചാ​ണ​കം, മൂ​ത്രം, പാ​ൽ.. ഗ​വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്ര​ഫ​ണ്ട്

05:34 PM Feb 19, 2020 | Deepika.com
ന്യ​ഡ​ൽ​ഹി: പ​ശു​വി​ന്‍റെ പാ​ലി​ലും ചാ​ണ​ക​ത്തി​ലും മൂ​ത്ര​ത്തി​ലും അടങ്ങിയിരിക്കുന്ന ഗു​ണ​ക​ര​മാ​യ വ​സ്തു​ക്ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ്. ഇ​തി​നാ​യു​ള്ള ഫ​ണ്ടും വ​കു​പ്പ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സർക്കാർ ഇ​ത​ര ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് അ​വ​സ​രം. മാ​ർ​ച്ച് 14 വ​രെ ഇ​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്നും വ​കു​പ്പ് അ​റി​യി​ച്ചു.

എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞർക്കിടയിൽ സം​ശ​യ​ങ്ങ​ളു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ത് സ​ത്യ​സ​ന്ധ​മാ​യ ഒ​രു നീ​ക്ക​മാ​ണോ, അ​തോ ഏ​തെ​ങ്കി​ലും അ​ജ​ണ്ടയുടെ ഭാ​ഗ​മാ​ണോ​യെ​ന്നും പ​ല​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം ത​ന്നെ​യാ​ണോ അ​തോ ആ​രു​ടെ​യെ​ങ്കി​ലും താ​ൽ​പ​ര്യ​ങ്ങ​ളാ​ണോ ഇ​തി​നു പി​ന്നി​ലെ​ന്ന് ഹി​ന്ദു ബ​നാ​റ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​മു​ഖ ശാ​സ്ത്ര​ഞ്ജ​ൻ സു​ഭാ​ഷ് ല​ഖോ​ടി​യ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് പറയുന്നത് ഇങ്ങനെ- പു​രാ​ത​ന ആ​യു​ർ​വേ​ദ പു​സ്ത​ക​ങ്ങ​ളി​ലും മ​റ്റും പ​ശു​വി​ന്‍റെ പാ​ൽ, മൂ​ത്രം, ചാ​ണ​കം തു​ട​ങ്ങി​യ​വ വി​വി​ധ അ​സു​ഖ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​ച്ച് കാ​ൻ​സ​ർ, പ്ര​മേ​ഹം, വാ​തം തു​ട​ങ്ങി​യ​വ​യ്ക്ക് ഗു​ണ​ക​ര​മാ​ണെ​ന്നു പ​റ​യു​ന്നു​ണ്ട്. പാ​ര​ന്പ​ര്യ വൈ​ദ്യ​വും ഇ​തു ശ​രി​വ​യ്ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​തു​വ​രെ ശാ​സ്ത്രീ​യ​മാ​യ ഒ​രു ഗ​വേ​ഷ​ഷ​ണ​വും ഇ​തി​നേ​ക്കു​റി​ച്ച് ന​ട​ന്നി​ട്ടി​ല്ല. അ​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​തെന്നാണ് വകുപ്പിന്‍റെ വിശദീകരണം.