ട്രം​പ് എ​ന്താ ദൈ​വ​മോ? കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി

05:35 PM Feb 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പിനോടുള്ള ബ​ഹു​മാ​നാ​ർ​ഥം കേ​ന്ദ്ര​ സർക്കാർ ന​ട​ത്തു​ന്ന "ന​മ​സ്തേ ട്രം​പ്' മെ​ഗാ​ ഷോ​യെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി. 70 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ ട്രം​പി​നെ സ്വീ​ക​രി​ക്കാ​ൻ അ​ണി​നി​ര​ക്കുമെ​ന്നു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ പ​രി​ഹ​സി​ച്ച അ​ദ്ദേ​ഹം, ട്രം​പ് എ​ന്താ ദൈ​വ​മാ​ണോ ഇ​ത്ര​യും പേ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ക്കാ​നെ​ന്നും ചോ​ദി​ച്ചു.

ട്രം​പി​ന്‍റെ വ​ര​വു​കൊ​ണ്ട് എ​ന്തു പ്ര​യോ​ജ​ന​മാ​ണു​ള്ള​ത്. ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ത്ത​നോ​ട​നു​ബ​ന്ധി​ച്ച് വാ​ണി​ജ്യ​ക​രാ​റു​ക​ളൊ​ന്നും ത​ന്നെ ഇ​ന്ത്യ​യു​മാ​യി ന​ട​ത്തു​ന്നി​ല്ല​ന്നും അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യ ന​വാ​ബ് മാ​ലി​ക്കും ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രേ രം​ഗ​ത്തു വ​ന്നു. ഇ​തു വെ​റും ഗി​മ്മി​ക്സാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ന​വാ​ബ് മാ​ലി​ക് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് ട്രം​പ് പ​ങ്കു​വ​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യെ താ​ൻ ഏ​റെ ആ​ദ​രി​ക്കു​ന്നു​വെ​ന്നും ത​ന്നെ സ്വീ​ക​രി​ക്കാ​ൻ 70 ല​ക്ഷം ഇ​ന്ത്യാ​ക്കാ​ർ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ണി​ജ്യ​ക​രാ​റു​ക​ളൊ​ന്നും ത​ന്നെ ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ന്ത്യ​യു​മാ​യി ഒ​രു വ​ലി​യ വാ​ണി​ജ്യ​ക​രാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ പിന്നീട് ഉണ്ടാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

Also Watch