ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്നാട് സെക്രട്ടേറിയറ്റിലേക്ക് പടുകൂറ്റൻ മാർച്ച്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കുമെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് നിയമസഭ സ്ഥിതിചെയ്യുന്ന സെന്റ് ജോർജ് ഫോർട്ടിലേക്ക് പ്രതിഷേധമാർച്ച് നടക്കുന്നത്. വിവിധ മുസ്ലീം സംഘടനളുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. കനത്ത പോലീസ് നിയന്ത്രണത്തിലാണ് ചെന്നൈ നഗരം.
കോയന്പത്തൂർ കളക്ട്രേറ്റിലേക്കും തൂത്തുക്കുടി കളക്ട്രേറ്റിലേക്കും ഇതിനൊപ്പം തന്നെ മാർച്ച് നടക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട് സെക്രട്ടറിയേറ്റിലേക്ക് പടുകൂറ്റൻ മാർച്ച്
12:18 PM Feb 19, 2020 | Deepika.com