തിരുവനന്തപുരം: പോലീസ് അഴിമതിയിൽ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. തിരുവനന്തപുരം സിജഐം കോടതിയിലാണ് വിജിലൻസ് സത്യവാങ്മൂലം നൽകിയിതത്.
പോലീസിലെ അഴിമതി സംബന്ധിച്ചുള്ള സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് പബ്ലിക് അക്കൗണ്ട് കമ്മിറ്റിയാണ്. വിജിലൻസിന് ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സാധിക്കില്ലെന്നും കോടതിയെ അറിയിച്ചു.
പോലീസിനെതിരായ സിഎജി റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് വിജിലൻസ് നിലപാട് അറിയിച്ചത്. കേസ് മാർച്ച് ഒൻപതിന് പരിഗണിക്കാൻ മാറ്റി.
പോലീസ് അഴിമതിയിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
12:00 PM Feb 19, 2020 | Deepika.com