കൂ​ടി​യ തു​ക​യി​ലും ഉൗ​രാ​ളു​ങ്ക​ലി​നു ക​രാ​ർ; പാ​ലം ടെ​ണ്ട​റി​നു ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ

10:21 PM Feb 17, 2020 | Deepika.com
കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ലെ പെ​രു​ന്പ​ളം - പാ​ണാ​വ​ള്ളി പാ​ല​ത്തി​ന്‍റെ ടെ​ണ്ട​ർ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ ക​രാ​ർ സൊ​സൈ​റ്റി​ക്ക് ന​ൽ​കു​ന്ന​ത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് നി​ർ​മാ​ണ ടെ​ണ്ട​ർ ന​ൽ​കു​ന്ന​തി​നെ​തി​രേ ചെ​റി​യാ​ൻ വ​ർ​ക്കി ക​ണ്‍​സ്ട്ര​ക്ഷ​ൻ​സ് ക​ന്പ​നി ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

ടെ​ണ്ട​റു​ക​ളി​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ ചെ​റി​യാ​ൻ വ​ർ​ക്കി ക​ണ്‍​സ്ട്ര​ക്ഷ​ൻ​സ് ക​ന്പ​നി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സിം​ഗി​ൾ ബെ​ഞ്ച് പെ​രു​ന്പ​ളം പാ​ല​ത്തി​ന്‍റെ ടെ​ണ്ട​ർ അ​നു​വ​ദി​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​തു നീ​ക്കി. തു​ട​ർ​ന്നാ​ണു ക​ന്പ​നി അ​പ്പീ​ൽ ന​ൽ​കി​യ​ത്. ഇ​തു പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

ടെ​ണ്ട​റു​ക​ളി​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ സിം​ഗി​ൾ ബെ​ഞ്ച് വാ​ദം കേ​ട്ട് തീ​ർ​പ്പാ​ക്കാ​നും ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

90.78 കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റ് നി​ശ്ച​യി​ച്ച പെ​രു​ന്പ​ളം പാ​ല​ത്തി​നു ഹ​ർ​ജി​ക്കാ​ർ 95.20 കോ​ടി രൂ​പ​യാ​ണ് ക്വാ​ട്ട് ചെ​യ്ത​ത്. ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി 97.13 കോ​ടി രൂ​പ ക്വാ​ട്ട് ചെ​യ്തു. കു​റ​ഞ്ഞ തു​ക ക്വാ​ട്ട് ചെ​യ്ത ത​ങ്ങ​ളെ ഒ​ഴി​വാ​ക്കി ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കു ന​ൽ​കി​യ​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നാ​ണു ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം.