ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

08:54 PM Feb 17, 2020 | Deepika.com
ഉ​മ്മ​ൽ​ഖു​വൈ​ൻ: തീ​പി​ടി​ത്ത​ത്തി​ൽ​നി​ന്നു ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് ഐ​ര​ക്കു​ഴി​യി​ൽ അ​നി​ൽ നൈ​നാ​നാ​ണു ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഭാ​ര്യ നീ​നു​വി​നു പൊ​ള്ള​ലേ​ൽ​ക്കു​ന്ന​തു ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് അ​നി​ലി​ന്‍റെ വ​സ്ത്ര​ത്തി​ലേ​ക്കും തീ​പ​ട​ർ​ന്ന​ത്.

90 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ അ​നി​ൽ അ​ബു​ദാ​ബി മ​ഫ്റ​ഖ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 10 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്ന ഭാ​ര്യ നീ​നു​വും മ​ക​നും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.