കാ​ഷ്മീ​രി​ൽ കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച ബ്രി​ട്ടി​ഷ് എം​പി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞ് ഇ​ന്ത്യ

07:40 PM Feb 17, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച ബ്രി​ട്ടി​ഷ് എം​പി​ക്ക് വീ​സ നി​ഷേ​ധി​ച്ച് ഇ​ന്ത്യ. ബ്രി​ട്ടി​ഷ് പാ​ർ​ല​മെ​ന്‍റ് അം​ഗ​വും ലേ​ബ​ർ പാ​ർ​ട്ടി എം​പി​യു​മാ​യ ഡെ​ബ്ബീ എ​ബ്ര​ഹാം, അ​വ​രു​ടെ സ​ഹാ​യി എ​ന്നി​വ​രെ​യാ​ണു ന്യൂ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞ​ത്.

ദു​ബാ​യി​യി​ൽ​നി​ന്നു രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ഇ​രു​വ​രും ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. വീ​സ​ക്ക് ഒ​ക്ടോ​ബ​ർ 20 വ​രെ കാ​ലാ​വ​ധി​യു​ണ്ടെ​ന്നും കാ​ര​ണ​മൊ​ന്നും വ്യ​ക്ത​മാ​ക്കാ​തെ വീ​സ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഡെ​ബ്ബീ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണു ഡെ​ബ്ബീ​ക്ക് ഇ​ന്ത്യ വീ​സ ന​ൽ​കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചാ​ണു വീ​സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​തെ​ന്നു ഡെ​ബ്ബീയു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഹ​ർ​പ്രീ​ത് ഉ​പ​ൽ അ​സോ​സി​യേ​റ്റ് പ്ര​സി​നോ​ടു പ​റ​ഞ്ഞു.

കാ​ഷ്മീ​ർ വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ബ്രി​ട്ടി​ഷ് ഓ​ൾ പാ​ർ​ട്ടി പാ​ർ​ല​മെ​ന്‍റ് സ​മി​തി​യു​ടെ മേ​ധാ​വി​യാ​ണു ഡെ​ബ്ബീ എ​ബ്ര​ഹാം. ര​ണ്ടു ദി​വ​സ​ത്തെ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ഇ​വ​ർ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. 2011 മു​ത​ൽ ഡെ​ബ്ബീ ബ്രി​ട്ടി​ഷ് പാ​ർ​ല​മെ​ന്‍റി​ൽ അം​ഗ​മാ​ണ്.