"കൊ​റോ​ണ ന​ര​സിം​ഹാ​വ​താ​രം, മാം​സാ​ഹാ​രി​ക​ളെ ശി​ക്ഷി​ക്കാ​ൻ പി​റ​വി​യെ​ടു​ത്ത​ത്’

06:56 PM Feb 17, 2020 | Deepika.com
മും​ബൈ: കൊ​റോ​ണ വൈ​റ​സ് മാം​സാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​രെ ശി​ക്ഷി​ക്കാ​നാ​യി പി​റ​വി കൊ​ണ്ട അ​വ​താ​ര​മാ​ണെ​ന്നു ഹി​ന്ദു മ​ഹാ​സ​ഭ ദേ​ശീ​യ നേ​താ​വ്. ഹി​ന്ദു മ​ഹാ​സ​ഭ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സ്വാ​മി ച​ക്ര​പാ​ണി​യു​ടേ​താ​ണു പ​രാ​മ​ർ​ശം.

കൊ​റോ​ണ ഒ​രു വൈ​റ​സ​ല്ല, പാ​വ​പ്പെ​ട്ട ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള അ​വ​താ​ര​മാ​ണ്. മാം​സം ഭ​ക്ഷി​ക്കു​ന്ന​വ​രെ കാ​ത്തു മ​ര​ണ​മു​ണ്ടെ​ന്ന സ​ന്ദേ​ശം ന​ൽ​കാ​നാ​ണ് അ​ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. മാം​സാ​ഹാ​രം ക​ഴി​ക്കു​ന്ന ചൈ​നീ​സ് ജ​ന​ത​യെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ എ​ത്തി​യ​താ​ണി​ത്. അ​തു​കൊ​ണ്ട്, ഇ​നി​യൊ​രി​ക്ക​ലും ജീ​വി​ക​ളെ കൊ​ല്ലി​ല്ലെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണം- ച​ക്ര​പാ​ണി പ​റ​ഞ്ഞു.

ന​ര​സിം​ഹാ​വ​താ​ര​മാ​ണു കൊ​റോ​ണ. ഇ​ന്ത്യ​ക്കാ​ർ കൊ​റോ​ണ​യെ പേ​ടി​ക്കേ​ണ്ട​തി​ല്ല. ഇ​ന്ത്യ​ക്കാ​ർ പ​ശു​വി​നെ ആ​രാ​​ധി​ക്കു​ന്ന​ത് വൈ​റ​സി​നെ ത​ടു​ക്കാ​ൻ ക​രു​ത്തു ന​ൽ​കു​മെ​ന്നും ച​ക്ര​പാ​ണി പ​റ​ഞ്ഞു.

കൊ​റോ​ണ ബാ​ധ​യി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പിം​ഗ് കൊ​റോ​ണ​യു​ടെ വി​ഗ്ര​ഹം സൃ​ഷ്ടി​ച്ചു മാ​പ്പ​പേ​ക്ഷി​ക്ക​ണ​മെ​ന്നും താ​ൻ പ​റ​ഞ്ഞ​തു പി​ന്തു​ട​ർ​ന്നാ​ൽ കൊ​റോ​ണ അ​തി​ന്‍റെ ലോ​ക​ത്തേ​ക്ക് മ​ട​ങ്ങി​പ്പോ​കു​മെ​ന്നു​മാ​ണു ച​ക്ര​പാ​ണി പ​റ​യു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു​പി​ടി​ക്കു​ന്പോ​ൾ, ആ​ഗോ​ള ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മാ​ര​ക​മാ​യ ഈ ​വൈ​റ​സി​നെ​തി​രെ ചി​കി​ത്സ​യും വാ​ക്സി​നു​ക​ളും ക​ണ്ടെ​ത്താ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ച​ക്ര​പാ​ണി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.