വി​ര​ട്ട​ൽ ഏ​റ്റു; 10,000 കോ​ടി അ​ട​​ച്ച് എ​യ​ർ​ടെ​ൽ; "​അ​യ്യോ​പാ​വം പ​റ​ഞ്ഞ്’ ഐ​ഡി​യ

07:43 PM Feb 17, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് റ​വ​ന്യൂ (എ​ജി​ആ​ർ) കേ​സി​ൽ ഭാ​ര​തി എ​യ​ർ​ടെ​ൽ 10,000 കോ​ടി രൂ​പ അ​ട​ച്ചു. ആ​കെ 35,586 കോ​ടി രൂ​പ​യാ​ണ് എ​യ​ർ​ടെ​ൽ കു​ടി​ശി​ക​യാ​യി ന​ൽ​കാ​നു​ള്ള​ത്. ബാ​ക്കി തു​ക മാ​ർ​ച്ച് 17-ന് ​മു​ന്പ് ന​ൽ​കാ​മെ​ന്നും എ​യ​ർ​ടെ​ൽ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പി​ന് ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ​ക്ക് 2,500 കോ​ടി രൂ​പ​യേ ഇ​പ്പോ​ൾ അ​ട​യ്ക്കാ​ൻ ക​ഴി​യൂ എ​ന്ന് വോ​ഡ​ഫോ​ണ്‍​ഐ​ഡി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ്ത​ഗി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ത് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ച് അം​ഗീ​ക​രി​ച്ചി​ല്ല. 2,500 കോ​ടി രൂ​പ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പി​ൽ അ​ട​ച്ചെ​ന്ന് ക​ന്പ​നി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യി ലൈ​വ്മി​ന്‍റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ​യ്ക്ക് 53,038 കോ​ടി രൂ​പ​യാ​ണു കു​ടി​ശി​ക.

കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ന്പ​നി​ക​ളു​ടെ ബാ​ങ്ക് ഗാ​ര​ന്‍റി​യി​ൽ​നി​ന്ന് തു​ക ഈ​ടാ​ക്കു​മെ​ന്ന് ടെ​ലി​കോം വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഒ​രു മാ​സ​ത്തി​ന​കം കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ പ​ണ​മ​ട​യ്ക്ക​ണ​മെ​ന്ന് ടെ​ലി​കോം വ​കു​പ്പു ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും പി​ന്നീ​ടു പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. 1.47 ല​ക്ഷം കോ​ടി രൂ​പ​യാ​ണു കു​ടി​ശി​ക​യാ​യി എ​ല്ലാ ക​ന്പ​നി​ക​ളും അ​ട​യ്ക്കാ​നു​ള്ള​ത്.