വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ട​ലി​ൽ; ദൂരുഹത

12:46 PM Feb 17, 2020 | Deepika.com
ക​ണ്ണൂ​ര്‍: വീ​ട്ടി​ല്‍ അ​ച്ഛ​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി. ത​യ്യി​ല്‍ കൊ​ടു​വ​ള്ളി ഹൗ​സി​ല്‍ ശ​ര​ണ്യ-​പ്ര​ണ​വ് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ വി​യാ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ത​യ്യി​ലി​ന് സ​മീ​പ​മു​ള്ള ക​ട​ല്‍​ഭി​ത്തി​യോ​ട് ചേ​ര്‍​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ ഇ​ന്ന് രാ​വി​ലെ കാ​ണാ​താ​യ​താ​യി പ്ര​ണ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബ​ന്ധു​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ബ​ന്ധു പ​റ​ഞ്ഞു.