തിരുവനന്തപുരം: പ്രാഥമിക അന്വേഷണത്തിൽ ആംഡ് പോലീസ് ബറ്റാലിയനിൽനിന്ന് തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. തോക്കുകൾ കാണാതായ സംഭവത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
13 ഇൻസാസ് റൈഫിളുകൾ മണിപ്പൂരിൽ ഔദ്യോഗിക ഉപയോഗത്തിന് കൊണ്ടുപോയതായി വ്യക്തമായിട്ടുണ്ടെന്നും തോക്കുകൾ പരിശോധിച്ചശേഷം അദ്ദേഹം പറഞ്ഞു. തിരകൾ കാണാതായെന്ന റിപ്പോർട്ടിൽ അന്വേഷണം നടക്കുകയാണ്. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാകുമെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു.
അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്നാണു സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നത്.
തോക്കുകൾ കാണാതായിട്ടില്ലെന്ന് തച്ചങ്കരി
12:25 PM Feb 17, 2020 | Deepika.com