സ്വർണ വിലയിൽ നേരിയ കുറവ്

11:52 AM Feb 17, 2020 | Deepika.com
കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 30,480 എന്ന സർവകാല റിക്കാർഡ് വിലയിൽ എത്തിയിരുന്നു.

30,400 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.