തെ​ങ്കാ​ശി​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു

11:33 AM Feb 17, 2020 | Deepika.com
തെ​ങ്കാ​ശി: തെ​ങ്കാ​ശി വാ​സു​ദേ​വ ന​ല്ലൂ​രി​ന​ടു​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. കൊ​ല്ലം മാ​ന്നൂ​ര്‍ സ്വ​ദേ​ശി സി​ഞ്ചു കെ. ​നൈ​നാ​ന്‍, ക​ല്ലു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി സി​ജു തോ​മ​സ് എ​ന്നി​വ​രും ശി​വ​കാ​ശി സ്വ​ദേ​ശി രാ​ജ​ശേ​ഖ​റു​മാ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ക​രാ​റാ​യ​തി​നെ തു​ട​ര്‍​ന്ന് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ബ​സ് ഇ​ടി​ച്ച​ത്. കേ​ടാ​യ വാ​ഹ​നം നീ​ക്കാ​ന്‍ എ​ത്തി​യ റി​ക്ക​വ​റി വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് മ​രി​ച്ച രാ​ജ​ശേ​ഖ​ര​ന്‍.