നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: മു​ൻ എ​സ്ഐ സാ​ബുവിനെ സിബിഐ അ​റ​സ്റ്റു ചെയ്തു

09:47 AM Feb 17, 2020 | Deepika.com
കൊ​ച്ചി: പീ​രു​മേ​ട് സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി രാ​ജ്കു​മാ​ർ മ​രി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി മു​ൻ എ​സ്ഐ കെ.​എ. സാ​ബു അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി സി​ബി​ഐ​യാ​ണ് സാ​ബു​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ കേ​സി​ൽ സി​ബി​ഐ​യു​ടെ ആ​ദ്യ അ​റ​സ്റ്റാ​ണി​ത്.

സാ​ബു​വി​ന്‍റെ ജാ​മ്യം നേ​ര​ത്തെ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് സി​ബി​ഐ​യു​ടെ ന​ട​പ​ടി. ഇ​ന്ന് സാ​ബു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ല​ത്ത് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ വാ​ഗ​മ​ൺ കോ​ലാ​ഹ​ല​മേ​ട് സ്വ​ദേ​ശി​യാ​യ രാ​ജ്കു​മാ​ർ 2019 ജൂ​ൺ 21 നാ​ണു പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ഇ​രി​ക്കെ മ​രി​ച്ച​ത്. രാ​ജ്കു​മാ​ർ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.