ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി തുടർച്ചയായ മൂന്നാം വട്ടവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുഖ്യമന്ത്രിയി സത്യപ്രതിജ്ഞ ചെയ്ത കേജരിവാളിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും മികച്ച ഭരണം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനാകട്ടെയെന്നും മോദി ആശംസിച്ചു. തന്റെ ട്വിറ്റർ പേജിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
നേരത്തെ, സത്യപ്രതിജ്ഞാ ചടങ്ങിന് മോദിയെ കേജരിവാൾ ക്ഷണിച്ചെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. സ്വന്തം മണ്ഡലമായ വാരണാസിയിലായിരുന്നു മോദി ഞായറാഴ്ച.
കേജരിവാളിനെ അഭിന്ദിച്ച് പ്രധാനമന്ത്രി
10:54 PM Feb 16, 2020 | Deepika.com