ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹീൻബാഗ് സമരക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് പോലീസ് തടഞ്ഞു. ബാനറുകളും പതാകകളുമായി സ്ത്രീകളടക്കമുള്ളവരാണ് സമരത്തിനെത്തിയത്. ഇവരെ വീടിന് 500 മീറ്റർ അകലെ വച്ച് പോലീസ് തടഞ്ഞു.
പ്രതിഷേധക്കാരോട് തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായിരുന്നില്ല. സമരത്തിന് നേതൃത്വം നൽകുന്നവർക്ക് ആഭ്യന്തരമന്ത്രിയുമായി ചർച്ചയ്ക്ക് അവസരമൊരുക്കാമെന്ന നിർദേശം ഉയർന്നെങ്കിലും അതിനും സമരക്കാർ തയാറായില്ല. ഒടുവിൽ മാർച്ച് നടത്താനെത്തിയവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷം മടങ്ങുകയായിരുന്നു.
പൗരത്വ വിഷയത്തിൽ അമിത്ഷാ തങ്ങളെ ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്നായിരുന്നു ഷഹീന്‍ബാഗ് സമരക്കാരുടെ ആവശ്യം.
അമിത് ഷായുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് തടഞ്ഞു; സമരക്കാർ മടങ്ങി
08:13 PM Feb 16, 2020 | Deepika.com