ജ​പ്പാ​ൻ ആ​ഡം​ബ​ര ക​പ്പ​ലി​ൽ ര​ണ്ട് ഇ​ന്ത്യാ​ക്കാ​ർ​ക്കു കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

07:34 PM Feb 16, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​ൻ ആ​ഡം​ബ​ര​ക്ക​പ്പ​ൽ ഡ​യ​മ​ണ്ട് പ്രി​ൻ​സ​സി​ൽ‌ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്കു കൂ​ടി കൊ​വി​ഡ്19 (കൊ​റോ​ണ വൈ​റ​സ്) സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​താ​യി ടോ​ക്കി​യോ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

നി​ല​വി​ൽ ക​പ്പ​ലി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രി​ൽ മൂ​ന്ന് പേ​ർ ക​പ്പ​ൽ ജീ​വ​ന​ക്കാ​രാ​ണ്. 138 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 3,711 പേ​രു​ള്ള ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ആ​ഡം​ബ​ര​ക്ക​പ്പ​ലാ​ണു ക​ട​ലി​ൽ ജ​പ്പാ​ൻ തീ​ര​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ (സ​മ്പ​ർ​ക്ക​വി​ല​ക്ക്) പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

ക​പ്പ​ലി​ലെ 220 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ചി​കി​ത്സാ സ​ഹാ​യ​ത്തി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നും രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.