തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലേക്കുള്ള പരിശീലനം നടക്കുന്ന ബെറ്റാലിയനുകളിലെ ഫുഡ് മെനുവിൽ മാറ്റം. ബീഫ് ഒവിവാക്കിയാണ് മെനു തയാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ട്രെയിനിംഗ് ഡിജിപി സംസ്ഥാനത്തെ എല്ലാ ബെറ്റാലിയൻ മേധാവിമാർക്കും കത്ത് നൽകിയിട്ടുണ്ട്.
അതേസമയം, ബീഫ് നിരോധിച്ചിട്ടില്ലെന്ന് ട്രെയിനിംഗ് ഡിജിപി പറഞ്ഞു. ഡയറ്റീഷ്യൻ നൽകിയ മെനുവാണ് ബെറ്റാലിയനുകൾക്ക് അയച്ചു നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അതിനൊപ്പം പോലീസ് ട്രെയിനികളുടെ പക്കൽ നിന്ന് ഭക്ഷണത്തിന് ഈടാക്കുന്ന തുകയും വർധിപ്പിച്ചു. 2000രൂപയിൽ നിന്ന് 6000 രൂപയിലേക്കാണ് വർധന. 2,800 പോലീസുകാരുടെ പരിശീലനമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്.
പോലീസ് പരിശീലന ബാച്ചിന്റെ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി
06:32 PM Feb 16, 2020 | Deepika.com