ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിച്ചതിനു പിന്നാലെ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച കേരളീയർക്ക് വീടുകളിലേക്ക് മടങ്ങാം. ഐടിബിപിയുടെ ചൗളയിലെ കാംപുകളിലുള്ള 406 പേരാണ് തിങ്കളാഴ്ച വീടുകളിലേക്ക് മടങ്ങുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇവർ വീടുകളിലേക്ക് മടങ്ങുന്നത്.
ഫെബ്രുവരി ആദ്യവാരമാണ് ഇവരെ ചൈനയിലെ വുഹനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. രണ്ടു ദിവസങ്ങളിലായാണ് ഇത്രയും പേരെ മടക്കിക്കൊണ്ടുവന്നത്.
കൊറോണ: ചൈനയിൽ നിന്ന് കേരളത്തിലെത്തിച്ചവർക്ക് വീടുകളിലേക്ക് മടങ്ങാം
06:30 PM Feb 16, 2020 | Deepika.com