കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ താഹയെയും അലനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വാര്‍ത്തയോട് പ്രതികരിച്ച് താഹയുടെ ഉമ്മ ജമീല. വിശ്വസിച്ച് കൂടെ നിന്ന പാർട്ടിയിൽ നിന്ന് ഇത്തരം നടപടിയുണ്ടായത് വിഷമിപ്പിക്കുന്നു. നേതാക്കളാരും പുറത്താക്കിയ വിവരം ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നും ജമീല മാധ്യമങ്ങളോട് പറഞ്ഞു.
യുഎപിഎ ചുമത്തി ജയിലിലടച്ച അലനും താഹയും മാവോയിസ്റ്റുകാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും സിപിഎം പുറത്താക്കിയതാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"വിശ്വസിച്ച് കൂടെ നിന്ന പാർട്ടിയിൽനിന്നാണ് ഈ നടപടി'; താഹയുടെ ഉമ്മ
03:28 PM Feb 16, 2020 | Deepika.com