ശ്രീനഗർ: ജമ്മു കാഷ്മീരിൽ 3ജി,4ജി ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഈ മാസം 24 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ നിലവിലെ 2ജി സേവനം ജനങ്ങൾക്ക് ലഭ്യമാകും. സർക്കാർ അംഗീകരിച്ച 1,400 വെബ് സൈറ്റുകൾ മാത്രമാവും 2ജി സേവനത്തിൽ ലഭ്യമാകുക.
കാഷ്മീർ താഴ്വാരയിലെ സമാധാനം ഇല്ലാതാക്കാന്‍ ചിലർ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്നും ഇതിനാലാണ് ഇന്റർനെറ്റ് നിയന്ത്രണം കൂടുതൽ ദിവസത്തേക്ക് നീട്ടിവച്ചതെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞമാസം 24 മുതലാണ് 2ജി സേവനം കാഷ്മീരിൽ ലഭ്യമായിത്തുടങ്ങിയത്.
ജമ്മു കാഷ്മീരിൽ 3ജി,4ജി ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം 24 വരെ തുടരും
11:34 AM Feb 16, 2020 | Deepika.com