ഗോരഖ്പുർ: ലൈംഗിക പീഡനങ്ങളുടെ പേരിൽ നിരന്തരം പഴികേൾക്കുന്ന ഉത്തർപ്രദേശിൽ നിന്ന് പുതിയ സംഭവം. ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഇരുപത് വയസുകാരിയെ പോലീസുകാർ പീഡിപ്പിച്ചു. ഗോരഖ്പുര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, പോലീസിനെതിരേ വിമർശനവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ഗോരഖ്പുർ പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്പെൻഡ് ചെയ്യണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
കാക്കിക്കുള്ളിലെ ഭീകരന്മാർ..! ഇരുപതുകാരിയെ പോലീസുകാർ ഹോട്ടൽ മുറിയിൽവച്ച് പീഡിപ്പിച്ചു
10:15 AM Feb 16, 2020 | Deepika.com