ബെയ്ജിംഗ്: കോവിഡ്-19 (കൊറോണ വൈറസ്) രോഗം ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1,600 കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച 143 പേർ മരിച്ചിരുന്നു. കൊറോണ മരണം പടർന്നു പിടിച്ച ഹുബൈ പ്രവിശ്യയിലെ വുഹാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 6,700 ആയി.
ആയിരത്തിലേറെപ്പേർക്ക് പേർക്കു ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ കമ്മീഷൻ അറിയിച്ചു. ശനിയാഴ്ചത്തെ മരണങ്ങളിലേറെയും ഹുബൈയിലാണ് ഹനാനിലും ബെയ്ജിംഗ്, ചോംക്വിംഗ് എന്നിവിടങ്ങളിലും കൊറോണ ബാധിതർ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്.
രോഗം ബാധിച്ചവരുടെ എണ്ണം 68,500 കടന്നെന്ന് ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇതിൽ 11,200 പേരുടെ നില അതീവ ഗുരുതരമാണ്. രോഗം ഭേദമായ 8,100 പേരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
കൊറോണ: ചൈനയിൽ മരണം 1,600 കടന്നു
07:15 AM Feb 16, 2020 | Deepika.com