ബി​ജെ​പി​യി​ൽ ഗ്രൂ​പ്പു​ക​ളി​ല്ല, ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കും: കെ. ​സു​രേ​ന്ദ്ര​ൻ

12:35 PM Feb 15, 2020 | Deepika.com
കൊ​ച്ചി: ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് നി​യു​ക്ത ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച ചു​മ​ത​ല കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ ത​ർ​ക്ക​ങ്ങ​ളി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

പാ​ർ​ട്ടി​യി​ലെ​യും മു​ന്ന​ണി​യി​ലെ​യും എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ടു​പോ​വു​ന്ന​താ​വും ത​ന്‍റെ പ്ര​വ​ർ​ത്ത​നം. പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച ചു​മ​ത​ല കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കാ​ൻ ശ്ര​മി​ക്കും. ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ ത​ർ​ക്ക​ങ്ങ​ളി​ല്ല. ബി​ജെ​പി​യെ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വാ​ൻ ല​ഭി​ച്ച അ​വ​സ​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ബി​ജെ​പി​യി​ൽ ഗ്രൂ​പ്പു​ക​ളി​ല്ല. പാ​ർ​ട്ടി ഒ​രു ടീ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ്യ​ക്തി​യി​ൽ അ​ധി​ഷ്ടി​ത​മാ​യ​ല്ല പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യ​ട​ക്കം ഒ​രു​മി​ച്ച് നി​ർ​ത്തി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.