വാലന്‍റൈൻസ് ദി​ന​ത്തി​ൽ പ്ര​ണ​യ​ത്തി​നെ​തി​രേ പ്ര​തി​ജ്ഞ​യെ​ടു​പ്പി​ച്ച് കോ​ള​ജ്

12:36 PM Feb 15, 2020 | Deepika.com
വാർധ: വാലന്‍റൈൻസ് ദിനത്തിൽ പ്രണയവിവാഹത്തിനെതിരേ പ്രതിജ്ഞയെടുപ്പിച്ച് മഹാരാഷ്ട്രയിലെ കോളജ്. ചന്ദുർ റെയിൽവേയിലെ മഹിള ആർട്സ് ആന്‍റ് കൊമേഴ്സ് കോളജിലെ വിദ്യാർഥിനികളെയാണ് അധികൃതർ പ്രതിജ്ഞയെടുപ്പിച്ചത്.

ആരെയും സ്നേഹിക്കില്ലെന്നും പ്രണയത്തിൽ വീഴില്ലെന്നും പ്രണയവിവാഹത്തിന് ഒരിക്കലും വഴങ്ങില്ലെന്നും മറാത്തിയിൽ പെണ്‍കുട്ടികളെ പ്രതിജ്ഞ ചൊല്ലിപ്പിച്ചെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.