വി​വാ​ദ ക​ന്പ​നി​ക്ക് ബ്രി​ട്ടീ​ഷ് ബ​ന്ധം, ബെ​ഹ്റ​യു​ടെ യാ​ത്ര​യി​ൽ ദു​രൂ​ഹ​ത: മു​ര​ളീ​ധ​ര​ൻ

10:10 AM Feb 15, 2020 | Deepika.com
കൊ​ച്ചി: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ ബ്രി​ട്ട​ൻ യാ​ത്ര​യി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഡി​ജി​പി​യു​ടെ യാ​ത്ര ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​പി ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണോ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണോ പോ​കു​ന്ന​ത് എ​ന്ന കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​ണു പോ​യ​തെ​ങ്കി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യ​ണം. വി​വാ​ദ ക​ന്പ​നി​ക്ക് യു​കെ ബ​ന്ധ​മു​ണ്ടെ​ന്നാ​ണു പ​റ​യ​പ്പെ​ടു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

എ​സ്എ​പി ക്യാ​ന്പി​ൽ​നി​ന്നു തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​താ​യ​ത് ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വി​ഷ​യ​ത്തെ ഗൗ​ര​വ​മാ​യി കാ​ണും. ഇ​പ്പോ​ൾ ഒൗ​പ​ചാ​രി​ക​മാ​യി വി​ഷ​യം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ൽ എ​ത്തി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.