ഹെ​യ്ത്തി​യി​ൽ അ​നാ​ഥാ​ല​യ​ത്തി​ൽ തീ​പി​ടി​ത്തം; 15 കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു

10:01 AM Feb 15, 2020 | Deepika.com
പോ​ര്‍​ട്ട് ഓ ​പ്രി​ന്‍​സ്: ഹെ​യ്ത്തി​യി​ൽ സ്വ​കാ​ര്യ അ​നാ​ഥാ​ല​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 15 കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ത​ല​സ്ഥാ​ന​മാ​യ പോ​ര്‍​ട്ട് ഓ ​പ്രി​ന്‍​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അനാഥാലയത്തിന് ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. സ്ഥാ​പ​ന​ത്തി​ൽ വൈ​ദ്യു​തി​ക്കു പ​ക​രം മെ​ഴു​കു​തി​രി​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് മ​റ്റു കു​ട്ടി​ക​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.