സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി സം​ശ​യ​മു​ണ്ട്: മ​ന്ത്രി ക​ട​കം​പ​ള്ളി

11:15 AM Feb 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ ആ​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​നി​ല്ലെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ഏ​തോ കേ​ന്ദ്ര​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ ക്ര​മ​ക്കേ​ടു​ക​ൾ സി​എ​ജി മ​റ​ച്ചു​വ​ച്ച് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​താ​ണ് ഈ ​സം​ശ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി​എ​ജി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തോ കേ​ന്ദ്ര​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ അ​തി​നെ കു​റ്റം പ​റ​യാ​ൻ ക​ഴി​യി​ല്ല. സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ആ​ദ്യം മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ൾ സി​എ​ജി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ അ​ത് സ​ത്യ​സ​ന്ധ​മാ​ണെ​ന്നു ക​ണ​ക്കാ​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ ക്ര​മ​ക്കേ​ടു​ക​ൾ സി​എ​ജി മ​റ​ച്ചു​വ​ച്ചു. ഇ​തൊ​ക്കെ പ​രി​ഗ​ണി​ക്കു​ന്പോ​ൾ ഗൂ​ഡാ​ലോ​ച​ന സം​ശ​യി​ക്കാ​ൻ വ​ക​യു​ണ്ടെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സി​എ​ജി​യു​ടേ​താ​യി എ​ക്കാ​ല​ത്തും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്, അ​തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളും ന​ട​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ൾ വി​വാ​ദ​മാ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

അ​തീ​വ പ്ര​ഹ​ര​ശേ​ഷി​യു​ള്ള 25 ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ കാ​ണാ​താ​യെ​ന്നാ​ണു സി​എ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​ണു ന​ട​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ൻ​പു തു​ട​ങ്ങി​യ അ​ന്വേ​ഷ​ണം നി​ല​ച്ച മ​ട്ടാ​യി​രു​ന്നു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​ൻ അ​ട​ക്ക​മു​ള്ള​വ​ർ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ണ്ട്.

അ​തേ​സ​മ​യം, സി​എ​ജി റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യി​ൽ വ​യ്ക്കും മു​ന്പേ ചോ​ർ​ന്ന​തി​നെ​തി​രേ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. തോ​ക്ക് കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന പോ​ലീ​സ് വാ​ദ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ക്കും. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി നേ​രി​ട്ടാ​കും തോ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ക.