ബെയ്ജിംഗ്: കൊറോണ വൈറസിനെ തുടർന്നു മരിച്ചവരുടെ എണ്ണം 1,630 ആയി. വെള്ളിയാഴ്ച മാത്രം 139 പേരാണ് കൊറോണയെ തുടർന്നു മരിച്ചത്. മരിച്ചവരിൽ ആറ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 2,420 പേർക്കു കൂടി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 67,535 ആി ഉയർന്നു.
അതേസമയം ആഫ്രിക്കയിലും കൊറോണ സ്ഥിരീകരിച്ചു. ഈജിപ്തിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തുള്ള വിദേശിക്കാണ് രോഗം കണ്ടെത്തിയത്.
ചൈനയിൽ 1,716 മെഡിക്കൽ സ്റ്റാഫിനു രോഗം പിടിപെട്ടാതായും സ്ഥിരീകരിച്ചു. രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലെ ആശുപത്രികളിൽ സേവനം ചെയ്ത പല മെഡിക്കൽ സ്റ്റാഫിനും ആദ്യഘട്ടത്തിൽ മാസ്കുകളും മറ്റും ഉപയോഗിക്കാതെ രോഗികളെ പരിശോധിക്കേണ്ടിവന്നു. ഇതെത്തുടർന്നാണ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ പലർക്കും രോഗം പിടിപെട്ടത്.
ജീവൻ കവർന്ന് കൊറോണ: മരണം 1630 ആയി; ആഫ്രിക്കയിലും രോഗം സ്ഥിരീകരിച്ചു
07:53 AM Feb 15, 2020 | Deepika.com