അതിരപ്പിള്ളി: കണ്ണൻകുഴിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ. അതിരിപ്പിള്ളി സ്വദേശി ഗിരീഷാണ് ശനിയാഴ്ച പുലർച്ചെ പിടിയിലായത്. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപ്(39) ആണ് വെട്ടേറ്റുമരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ കണ്ണൻകുഴി പാലത്തിനുസമീപത്തുവച്ചാണ് പ്രദീപിന് വെട്ടേറ്റത്. അതിരപ്പിള്ളി പ്ലാന്റേഷനിലെ താത്കാലിക തൊഴിലാളിയും കണ്ണൻകുഴി ജലനിധിയുടെ പമ്പ് ഓപ്പറേറ്ററുമായ പ്രദീപ് രാത്രി ജലനിധിയുടെ മോട്ടോർ ഓഫ് ചെയ്യാൻ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നു കരുതുന്നു.
കഴിഞ്ഞ ദിവസം ഗിരീഷും പ്രദീപും തമ്മിൽ കണ്ണൻകുഴിയിൽവച്ച് വഴക്കുണ്ടായതായി പറയുന്നു. വഴക്ക് കൈയാങ്കളിയിലെത്തിയപ്പോൾ നാട്ടുകാർ പിടിച്ചുമാറ്റി. പ്രശ്നം തീർക്കാൻ ഇരുവരെയും അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.
അതിരപ്പിള്ളി കൊലപാതകം: പ്രതി പിടിയിൽ
07:09 AM Feb 15, 2020 | Deepika.com