ന്യൂഡൽഹി: മാർച്ച് 31നു മുൻപ് പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്. ആധാറും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31ന് അവസാനിരിക്കെയാണ് മുന്നറിയിപ്പ്.
പാൻകാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് നിരവധി തവണ സമയം നീട്ടി നൽകിയിരുന്നു. പാൻ പ്രവർത്തനരഹിതമായാൽ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉടമകൾ ഉത്തരവാദികളായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്
06:39 AM Feb 15, 2020 | Deepika.com