പൗ​ര​ത്വ നി​യ​മം; ചെ​ന്നൈ​യി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കു​നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ്

05:29 AM Feb 15, 2020 | Deepika.com
ചെ​ന്നൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഷാ​ഹീ​ൻ​ബാ​ഗ് മാ​തൃ​ക​യി​ൽ ചെ​ന്നൈ വ​ണ്ണാ​ർ​പേ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ്. സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ​ക്ക് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

നി​ര​വ​ധി പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ർ​ധ​രാ​ത്രി​യോ​ടെ ഇ​വ​രെ വി​ട്ട​യ​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് തു​ട​ങ്ങി​യ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് നി​ര്‍​ദേ​ശം അ​നു​സ​രി​ക്കാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് രാ​ത്രി ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി സ​മ​ര​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ നോ​ക്കി​യ​ത്.