പാറ്റ്ന: ആർജെഡി നേതാവും എംഎൽഎയുമായ ചന്ദ്രികാ റായി പാർട്ടിയിൽ നിന്നു രാജിവച്ചു. നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പാർസ എംഎൽഎയായ ചന്ദ്രിക പാർട്ടി വിടുന്നത്. ജനതാദളിൽ(യു) ചേരുമെന്നാണു റിപ്പോർട്ടുകൾ.
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന് തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവാണ് ചന്ദ്രികാ റായി. വിവാഹ മോചന കേസ് തുടരവേ ഐശ്വര്യ റായിയെ ലാലുവിന്റെ പത്നി റാബ്റി ദേവി വസതിയിൽ നിന്ന് പുറത്താക്കിയത് വാർത്തയായിരുന്നു.
ചന്ദ്രികാ റായി ആർജെഡിയിൽ നിന്ന് രാജിവച്ചു
04:04 AM Feb 15, 2020 | Deepika.com