ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ അരവിന്ദ് കേജരിവാളിനെ ഡൽഹി മുഖ്യമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഞായറാഴ്ച രാംലീല മൈതാനിയില്‍ അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
70 സീറ്റിൽ 62-ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്. എട്ട് സീറ്റുകളിൽ ബിജെപി വിജയിച്ചു. അതേസമയം കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
അരവിന്ദ് കേജരിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു
02:24 AM Feb 15, 2020 | Deepika.com