ശബരിമല പാതയിൽ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു; ഡ്രൈവർക്കു പരിക്ക്
07:54 PM Feb 14, 2020 | Deepika.com
പത്തനംതിട്ട: ശബരിമല പാതയിൽ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. പത്തനംതിട്ട ചാലക്കയത്തിനു സമീപമാണു ബസിനു തീപിടിച്ചത്. തീപിടിത്തത്തിൽ ഡ്രൈവർക്കു നിസാര പരിക്കേറ്റു. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. തീപിടിത്തത്തെ തുടർന്ന് ശബരിമല പാതയിൽ ഗതാഗത തടസമുണ്ട്.