വിജയവാഡ: വൃദ്ധനായ ഭിക്ഷക്കാരൻ ക്ഷേത്രത്തിനു സംഭാവനയായി നൽകിയത് എട്ടുലക്ഷം രൂപ. ആന്ധ്രാപ്രദേശിലെ ക്ഷേത്രങ്ങളിൽ ഭിക്ഷയെടുക്കുന്ന യാഡി റെഡ്ഡിയാണു വിജയവാഡയിലെ സായി ബാബ ക്ഷേത്രത്തിന് ഇത്രയും വലിയ തുക സംഭാവന നൽകിയത്.
40 വർഷം താൻ റിക്ഷ വലിച്ചു. കാലിനു വയ്യാതായതോടെ നാലു വർഷം മുന്പ് ഭിക്ഷ യാചിക്കാൻ തുടങ്ങി. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന്നു മനസിലായി. ആദ്യം അധികവരുമാനത്തിൽനിന്ന് ഒരുലക്ഷം രൂപയാണ് സായി ബാബ ക്ഷേത്രത്തിനു നൽകിയത്. പിന്നീട് ക്ഷേത്രത്തിന് കൂടുതൽ പണം നൽകുകയായിരുന്നെന്നു റെഡ്ഡി പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ക്ഷേത്രത്തിനു പണം നൽകിയതിനുശേഷം തനിക്കു നേട്ടമേ ഉണ്ടായിട്ടുള്ളുവെന്നും തന്റെ വരുമാനം വർധിക്കുകയാണു ചെയ്തതെന്നും മുഴുവൻ പണവും ദൈവത്തിനു നൽകാമെന്നു വാക്കുനൽകിയിട്ടുണ്ടെന്നും റെഡ്ഡി പറയുന്നു. റെഡ്ഡിയുടെ പണംകൊണ്ട് ഗോശാല നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
ആരോഗ്യം നശിച്ചു; വൃദ്ധയാചകൻ ക്ഷേത്രത്തിനു സംഭാവന നൽകിയത് എട്ടുലക്ഷം
06:42 PM Feb 14, 2020 | Deepika.com