കോ​ട​തി നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ല; വ്യ​വ​സാ​യ സെ​ക്ര​ട്ട​റി 100 മ​ര​ത്തൈ​ ന​ടാ​ൻ ഉ​ത്ത​ര​വ്

05:47 PM Feb 14, 2020 | Deepika.com
കൊ​ച്ചി: കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നു വ്യ​വ​സാ​യ സെ​ക്ര​ട്ട​റി​ക്കു ശി​ക്ഷ വി​ധി​ച്ചു ഹൈ​ക്കോ​ട​തി. 100 മ​ര​ത്തൈ​ക​ൾ ന​ട​ണ​മെ​ന്നാ​ണു ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് അ​മി​ത് രാ​വ​ലി​ന്‍റെ ഉ​ത്ത​ര​വ്. ന​ടേ​ണ്ട സ്ഥ​ല​ങ്ങ​ൾ വ​നം​വ​കു​പ്പ് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കൊ​ല്ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്എ​സ് കെ​മി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​നം വ്യ​വ​സാ​യ വ​കു​പ്പി​ന് ഒ​രു അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ആ ​അ​പേ​ക്ഷ​യി​ൽ 2016-ൽ ​ഹി​യ​റിം​ഗ് ന​ട​ത്തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ്പാ​യി​ല്ല. ഇ​തി​നെ​തി​രെ സ്ഥാ​പ​നം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഹി​യ​റിം​ഗി​നി​ടെ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ. ​ബി​ജു​വി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം വി​ധി​ച്ച ഉ​ത്ത​ര​വാ​ണ് ന​ട​പ്പാ​കാ​തെ പോ​യ​ത്.