ഒ​രു കോ​ടി വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ർ 2,200 പേ​ർ മാ​ത്ര​മെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ്

05:23 PM Feb 14, 2020 | Deepika.com
ന്യ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​രു​ കോ​ടി രൂ​പ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള പ്രൊ​ഫ​ഷ​ണ​ൽ​സ് 2,200 പേ​ർ മാ​ത്ര​മെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ്. 2018-19 വ​ർ​ഷ​ത്ത ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്ത ക​ണ​ക്കു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഐ​ടി വ​കു​പ്പി​ന്‍റെ ഈ ​ക​ണ്ടെ​ത്ത​ൽ. ഡോ​ക്ട​ർ​മാ​ർ, ചാ​ർ​ട്ടേ​ഡ് അ​ക്കൊ​ണ്ടു​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ തു​ട​ങ്ങി​യ പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 2018-19 വ​ർ​ഷ​ത്തെ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ന​ൽ​കി​യ​ത് 5.78 കോ​ടി പേ​രാ​ണ്. ഇ​തി​ൽ വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ട​ര​ല​ക്ഷം രൂ​പ​യി​ൽ കു​റ​വു​ള്ള​വ​ർ 1.03 കോ​ടി പേ​രാ​ണ്.

അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​രെ ആ​ദാ​യ​നി​കു​തി ന​ൽ​കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​തേതു​ട​ർ​ന്ന് 1.46 കോ​ടി പേ​ർ​ക്കു​ മാ​ത്ര​മാ​ണ് ആ​ദാ​യ​നി​കു​തി ബാ​ധ്യ​ത​യു​ള്ള​ത്. അ​ഞ്ചു​കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ണ്ട​ന്ന് വ്യ​ക്ത​മാ​ക്കി​യ​വ​ർ 8.600 പേ​ർ ​മാ​ത്ര​മാ​ണ്.