വാ​വ സു​രേ​ഷിന്‍റെ നില ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

03:58 PM Feb 14, 2020 | Deepika.com
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടിൽ കയറിയ പാമ്പിനെ പിടിച്ചുകൊണ്ടു പോകുമ്പോഴാണ് സുരേഷിന് കടിയേറ്റത്.

ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ് ഷ​ർ​മദ് വ്യ​ക്ത​മാ​ക്കി. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് സുരേഷ്.