ദേ ​പി​ന്നേം ക്ര​മ​ക്കേ​ട്...! ഡി​ജി​പി​യു​ടെ ആ​ഡം​ബ​ര വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചീ​ഫ് സെ​ക്ര​ട്ട​റി

01:54 PM Feb 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച സി​എ​ജി റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ കൂ​ടു​ത​ല്‍ ക്ര​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഡി​ജി​പി​യു​ടെ പേ​രി​ലു​ള്ള ആ​ഡം​ബ​ര വാ​ഹ​ന​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ട്. ടോം ​ജോ​സി​ന് വാ​ഹ​നം വാ​ങ്ങി​യ​ത് പോ​ലീ​സ് ന​വീ​ക​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ചീ​ഫ് സെ​ക്ര​ട്ട​റി ഉ​പ​യോ​ഗി​ക്കു​ന്ന KL- 1 CL 9663 എ​ന്ന വാ​ഹ​നം ഡി​ജി​പി​യു​ടെ പേ​രി​ലാ​ണെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ രേ​ഖ​ക​ള്ളി​ൽ നി​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. അ​ടു​ത്തി​ടെ​യാ​ണ് ജീ​പ് കോം​പ​സ് എ​ന്ന വാ​ഹ​നം ചീ​ഫ് സെ​ക്ര​ട്ട​റി ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. 2019-ലാ​ണ്‌ ഈ ​വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന വാ​ഹ​ന​മാ​ണി​ത്.

ച​ട്ട​പ്ര​കാ​രം ടൂ​റി​സം വ​കു​പ്പി​ന്‍റെ വാ​ഹ​നം മാ​ത്ര​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​ട​ക്കം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ക. അ​തേ​സ​മ​യം, സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ഡി​ജി​പി​യോ ചീ​ഫ് സെ​ക്ര​ട്ട​റി​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.