മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകുമെന്ന വാഗ്ദാനവുമായി ഇവർ നടത്തിയ "കരുണ മ്യൂസിക് കണ്‍സേർട്ട്' എന്ന പരിപാടിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാത്തതെന്ന് സന്ദീപ് പറയുന്നു. ഇത് സംബന്ധിച്ച് വിവരാവകാശ രേഖയുടെ പകർപ്പും ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിട്ടില്ല. ഒരു ദേശീയ ദിനപത്രവും ഇതു സംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ട്. ആഷിഖും റിമയും ചേർന്ന് വൻ തുക സമാഹരിച്ചുവെങ്കിലും ഒരു രൂപ പോലും സർക്കാരിന് നൽകിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.