കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായില്ല. അതേസമയം ഡീസലിന് ഇന്നും വില കുറഞ്ഞു. അഞ്ചു പൈസയുടെ കുറവാണ് ഇന്ന് ഡീസലിന് ഉണ്ടായത്.
കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.01 രൂപയാണ്. ഡീസൽ വില കുറഞ്ഞ് 68.49 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 75.38 രൂപയും ഡീസല്‍ വില 69.77 രൂപയുമാണ്.
പെട്രോള്‍ വിലയില്‍ മാറ്റമില്ല; ഡീസല്‍ വില കുറഞ്ഞു
11:32 AM Feb 14, 2020 | Deepika.com