"ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ഇ​പ്പോ​ഴും മ​ന്ത്രി​യാ​ണെ​ന്ന തോ​ന്ന​ൽ’; വി​ഴു​പ്പ​ല​ക്ക​ൽ

06:18 AM Feb 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ൽ വി​ഴു​പ്പ​ല​ക്ക​ൽ തു​ട​രു​ന്നു. പാ​ർ​ട്ടി​യു​ടെ ഡ​ൽ​ഹി​യി​ലെ പ്ര​ക​ട​നം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും പു​തി​യ സ​മീ​പ​നം ആ​വ​ശ്യ​മാ​ണെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ രം​ഗ​ത്തെ​ത്തി. ചി​ല നേ​താ​ക്ക​ൾ ഇ​പ്പോ​ഴും മ​ന്ത്രി​മാ​രെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന നേ​താ​വ് ജ​യ​റാം ര​മേ​ശി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണം. അ​ല്ലെ​ങ്കി​ൽ അ​വ​ർ അ​പ്ര​സ​ക്ത​രാ​യി മാ​റും. അ​ഹ​ങ്കാ​ര​വും മാ​റ്റേ​ണ്ട​തു​ണ്ട്. അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട് ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷ​വും ചി​ല​ർ സ്വ​യം മ​ന്ത്രി​മാ​രെ​പ്പോ​ലെ പെ​രു​മാ​റു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ സ​മീ​പ​ന​വും ശൈ​ലി​യും മാ​റ്റേ​ണ്ട​തു​ണ്ട്. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ച് കൊ​റോ​ണ വൈ​റ​സ് പോ​ലൊ​രു ദു​ര​ന്ത​മാ​ണെ​ന്നും ജ​യ​റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ലം മാ​റി, രാ​ജ്യ​വും മാ​റി. കോ​ണ്‍​ഗ്ര​സി​ന് ഒ​രു പു​തി​യ സ​മീ​പ​നം ആ​വ​ശ്യ​മാ​ണ്. കാ​ര്യ​ങ്ങ​ൾ പു​തി​യ രീ​തി​യി​ൽ ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു. പാ​ർ​ട്ടി ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങ​ണം. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നി​രാ​ശാ​ജ​ന​ക​മാ​ണ്. എ​ന്നി​രു​ന്നാ​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും കോ​ണ്‍​ഗ്ര​സ് ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ചൂ​ണ്ടി​ക്കാ​ട്ടി.

ഡ​ൽ​ഹി​യി​ൽ തു​ട​ർ​യാ​യി മൂ​ന്നു​വ​ട്ടം ഭ​ര​ണം​പി​ടി​ച്ച കോ​ണ്‍​ഗ്ര​സി​നെ വ​ട്ട​പ്പൂ​ജ്യ​ത്തി​ലേ​ക്കു ത​ള്ളി​യാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​രം പി​ടി​ച്ച​ത്. എ​എ​പി 62 സീ​റ്റും ബി​ജെ​പി എ​ട്ടു സീ​റ്റും നേ​ടി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും ല​ഭി​ച്ചി​ല്ല.