"ഇ​ന്ധ​ന​വി​ല ത​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല'; വി​ല​വ​ർ​ധ​ന​വി​ൽ കൈ​യൊ​ഴി​ഞ്ഞ് കേ​ന്ദ്ര​മ​ന്ത്രി

05:05 AM Feb 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​യും തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നു കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഇ​ന്ധ​ന​വി​ല വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​യും ഉ​പ​ഭോ​ഗ​വും അ​നു​സ​രി​ച്ചാ​വും പാ​ച​ക​വാ​ത​ക വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​വു​ക. ഇ​ന്ധ​ന​വി​ല പ​ല​പ്പോ​ഴും ഉ​യ​രു​ക​യോ താ​ഴു​ക​യോ ചെ​യ്യാം. അ​തൊ​ന്നും ത​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ഗോ​ള വി​പ​ണി​യി​ലെ അ​സം​സ്കൃ​ത എ​ണ്ണ​വി​ല കു​റ​ഞ്ഞ​തി​നാ​ൽ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നി​ടെ അ​ഞ്ച് രൂ​പ കു​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.