പി​ടി​ത​രാ​തെ കു​തി​ച്ചു​പാ​ഞ്ഞ് കൊ​റോ​ണ വൈ​റ​സ്; ബു​ധ​നാ​ഴ്ച മാ​ത്രം മ​ര​ണം 242

07:52 AM Feb 13, 2020 | Deepika.com
ബെ​യ്ജിം​ഗ്/​വു​ഹാ​ൻ: ചൈ​ന​യി​ൽ പി​ടി​ത​രാ​തെ കൊ​റോ​ണ മ​ര​ണ​നി​ര​ക്ക് കു​തി​ക്കു​ന്നു. ബു​ധ​നാ​ഴ്ച വു​ഹാ​നി​ൽ 242 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ചൈ​ന​യി​ലെ മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി. 14,840 പു​തി​യ കേ​സു​ക​ളി​ൽ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചൈ​ന​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 60,000 ആ​യ​താ​യി ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ 48,000 കേ​സു​ക​ളി​ൽ വു​ഹാ​നി​ലാ​ണ്.

അ​തേ​സ​മ​യം, വി​ദേ​ശ​ത്തു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 440 ആ​യി. ഫി​ലി​പ്പീ​ൻ​സി​ൽ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജ​പ്പാ​നി​ൽ 203 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും ആ​ഡം​ബ​ര​ക്ക​പ്പ​ൽ ഡ​യ​മ​ണ്ട് പ്രി​ൻ​സ​സി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്. ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

ഇ​തി​നി​ടെ, കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പേ​ര് കോ​വി​ഡ്-19 എ​ന്നാ​ക്കി. ഇ​തു​വ​രെ 20 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് രോ​ഗം പ​ട​ർ​ന്നി​ട്ടു​ണ്ട്. ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ലും ഷാം​ഗ്ഹാ​യി​ലും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ന​ഗ​ര​ങ്ങ​ളി​ൽ സ​ഞ്ചാ​ര​ത്തി​നും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ന​ഗ​ര​ത്തി​ൽ ചു​റ്റി​യ​ടി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പു​തു​വ​ർ​ഷ അ​വ​ധി​ക്കു​ശേ​ഷം ആ​ളു​ക​ൾ ജോ​ലി​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്പോ​ൾ വൈ​റ​സ് പ​ട​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണു ന​ട​പ​ടി.

ഫെ​ബ്രു​വ​രി മാ​സം മ​ധ്യ​ത്തി​ലോ അ​വ​സാ​ന​ത്തോ വൈ​റ​സ് ബാ​ധ കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു സാം​ക്ര​മി​ക​രോ​ഗ വി​ദ​ഗ്ധ​ൻ ഷോം​ഗ് ന​ൻ​ഷാ​ൻ പ​റ​ഞ്ഞു. വൈ​റ​സ് പ​ട​രു​ന്ന​ത് കു​റ​ഞ്ഞ​താ​യി ബു​ധ​നാ​ഴ്ച ചൈ​നീ​സ് പ്ര​സി​ഡ​ൻ​റ് ഷി ​ചി​ൻ​പിം​ഗ് പ​റ​ഞ്ഞി​രു​ന്നു.